ന്യൂഡൽഹി: സ്ഥിരം പദവിയും സാധാരണ സേവന ആനുകൂല്യങ്ങളും ലഭിച്ച ജീവനക്കാർക്ക്, അവർ ആദ്യം ദിവസവേതനക്കാരായി ജോലിയിൽ പ്രവേശിച്ചതാണെന്ന കാരണത്താൽ പെൻഷൻ കണക്കാക്കുന്നതിനുള്ള വാർഷിക ഇൻക്രിമെന്റ് നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഗുജറാത്ത് ജലസേചന വകുപ്പിലെ വിരമിച്ച ജീവനക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ട് ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അവരുടെ അവകാശവാദം തള്ളിക്കളഞ്ഞ ഗുജറാത്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി കോടതി റദ്ദാക്കി.
ഈ ജീവനക്കാർ മൂന്ന് പതിറ്റാണ്ടിലേറെ സേവനം അനുഷ്ഠിക്കുകയും വിവിധ വർഷങ്ങളിൽ ജൂൺ 30-ന് വിരമിക്കുകയും ചെയ്തവരാണ്. ......
ന്യൂഡൽഹി: ഗുജറാത്ത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സുനിത അഗർവാളിന്റെ നിയമനത്തോടുകൂടി സുപ്രീം കോടതിയിൽ ഇപ്പോൾ മൂന്ന് വനിതാ ജഡ്ജിമാർ സേവനമനുഷ്കരിക്കുന്നുണ്ട്. ജസ്റ്റിസ് ബി.വി. ......
മീററ്റ്: ഭർത്താവിന്റെ മരണം സ്വാഭാവികമാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. മൃതദേഹം സംസ്കരിക്കുകയും ചെയ്തു.......
ന്യൂഡൽഹി: പ്രതിപക്ഷ എംപിമാരെ കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കമ്മീഷൻ. കമ്മീഷനെ കാണാൻ പ്രതിപക്ഷം ഔദ്യോഗികമായി മുൻകൂട്ടി അനുമതി തേടിയിരുന്നില്ലെന്നും പാർലമെന്റ് അനെക്സിലെത്തി 240 എംപിമാരെ കാണണമെന്ന ആവശ്യം നിലവിലെ പ്രോട്ടോക്കോളിന് വിരുദ്ധമായതിനാലാണ് അംഗീകരിക്കാതിരുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.
ഒക്ടോബർ ആറിന് വൈകിട്ട് നാല് മണിവരെ ഒരു രാഷ്ട്രീയ പാർട്ടിയോ പ്രതിനിധിയോ കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗികമായി സമയം തേടിയിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഇന്നലെ രാത്രിയിൽ നേതാക്കളെ മോചിപ്പിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് തടഞ്ഞതോടെയാണ് പ്രതിഷേധം ആകാശവാണി ഭവൻ പരിസരത്തേക്ക് നീങ്ങിയത്. ......
ബെംഗളൂരു: വ്യാജ സുപ്രീം കോടതി ഉത്തരവിലൂടെ ജീവപര്യന്തം തടവുകാരനെ ജയിലിൽനിന്ന് പുറത്തിറക്കിയ ജയിൽ ഡിഐജി അറസ്റ്റിൽ. ഗുരുതര കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിയെ നിയമവിരുദ്ധമായി മോചിപ്പിച്ച സംഭവത്തിലാണ് ജയിൽ ഡിഐജി സോമശേഖർ പിടിയിലായത്. ......
മുംബൈ: ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയിൽ വൻ ട്വിസ്റ്റ്. പരാതി ഒത്തുതീർപ്പാക്കാൻ ഹോട്ടലുടമയെ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ആകാശവാണി ഭവനിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് രാത്രി 7.45ഓടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. ......
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യ സംവിധാനം പൂർണമായും തകർത്തുവെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെയും കാണാനായി ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ......
ബെംഗളൂരു: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബംഗളുരു -മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ബംഗളുരുവിൽ നിന്ന് രാത്രി പുറപ്പെട്ട് രാവിലെ മുംബൈയിലെത്തുന്ന രീതിയിലാണ് സർവീസ് ആസൂത്രണം ചെയ്യുന്നത്. ......